കൊച്ചി: കോവിഡ് പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കുന്നതിനായി സിനിമ - സീരിയൽ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഫിലിം ടെക്‌നീഷ്യൻ ആൻഡ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (ഇഫ്റ്റ) ഐ.എൻ.ടി.യു.സി.യുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ കൂട്ടുകാരനൊരു കൈത്താങ്ങ് ധനസഹായ വിതരണം നടന്നു. സിനിമ - സ്റ്റേജ് ആർട്ടിസ്റ്റ് കൊച്ചുപ്രദീപിന് നൽകി നോവലിസ്റ്റ് കെ.എൽ. മോഹനവർമ്മ സഹായധന വിതരണം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ടി.വി. പുരം രാജു, മിനി പാലക്കാട്, പ്രമോദ് കോട്ടപ്പള്ളി എന്നിവർ പങ്കെടുത്തു.