ആലുവ: ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാംഘട്ടമായി ഒളനാട് സ്ഥാപിച്ച സി.സി ടി.വി കാമറകൾ കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്ക് കെ.ജി. ഹരി ഉദ്ഘാടനം ചെയ്തു. ബിനാനിപുരം പൊലീസ് സബ് ഇൻസ്‌പെക്ടർ എ.കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. അസി.സബ് ഇൻസ്‌പെക്ടർ പി.ജി.ഹരി, ബിനാനിപുരം വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ പി.കെ. സദാശിവൻപിള്ള , എം.എ. കരീം, കെ.രാജഗോപാൽ, വി.പി.സുരേന്ദ്രൻ, സജു കോയിത്തറ, കെ.ആർ. പുരുഷോത്തമൻ, എം.എസ്. കുഞ്ഞുമോൻ, പോൾസൺ തീയ്യാടി, ജോഷി പെരേപറമ്പിൽ എന്നിവർ പങ്കെടുത്തു.