sndp
കരിങ്ങഴ എസ്.എൻ.ഡി.പി ശാഖയിൽ മസ്ക് വിതരണം ശാഖാ പ്രസിഡന്റ് കെ.ഇ.രാമകൃഷ്ണൻ നിർവഹിക്കുന്നു

കോതമംഗലം: കരിങ്ങ എസ്.എൻ.ഡി.പി ശാഖയിലെ മുഴുവൻ വീടുകളിലേക്കും കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാം ഘട്ട മാസ്ക് വിതരണം നടത്തി.ശാഖാ പ്രസിഡന്റ് കെ.ഇ.രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.എൻ.ബിജു, സെക്രട്ടറി എം.ബി തിലകൻ, യൂണിയൻ കമ്മിറ്റി അംഗം സി.വി.ബാലൻ, ബിനു എം.ആർ ,ടി.പി.ശിവൻ, ഒ.എൻ.ശശി, പന്മലോചനൻ, സിനി ബാബു, സൗമ്യ വിനോദ് ,സ്വപ്ന ബിജു, തുടങ്ങിയവർ സംസാരിച്ചു.