frbiju
ഫാ. ബിജു മുട്ടത്തുകുന്നേൽ

കൊച്ചി: സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന്റെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശേരി അതിരൂപതാംഗമായ ഫാ. ബിജു മുട്ടത്തുകുന്നേലിനെ കർദിനാൾ ജോർജ് ആലഞ്ചേരി നിയമിച്ചു. റോമിൽ സഭയുടെ പ്രൊക്യൂറയിൽ സേവനം ചെയ്തുവരികയാണ്. മേജർ ആർച്ച് ബിഷപ്പും വത്തിക്കാനിലെ കാര്യാലയങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകൾ സുഗമമാക്കുകയാണ് പ്രൊക്യുറേറ്ററുടെ ചുമതല. 2011 മുതൽ സ്റ്റീഫൻ ചിറപ്പണത്താണ് പ്രൊക്യുറേറ്ററായി പ്രവർത്തിച്ചിരുന്നത്.

റോമിൽ നിന്ന് പൗരസ്ത്യകാനൻ നിയമത്തിൽ ബിരുദാനന്തരബിരുദവും ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ജൂൺ 23 മുതലാണ് പുതിയ നിയമനം പ്രാബല്യത്തിൽ വന്നത്.