കോലഞ്ചേരി: കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത മുൻ നിർത്തി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പ്രവേശിക്കുന്നതിന് തിങ്കളാഴ്ച മുതൽ ഇ ടോക്കൺ നിർബന്ധമാക്കി. www.mvd.kerala.gov.in വെബ് സൈറ്റിൽ ടോക്കൺ ലഭിക്കും. പൊതുവായ സേവനങ്ങൾക്കെത്തുന്നവർക്കും, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നെസ് പരിശോധനയ്ക്ക് എന്നിവയ്ക്കും പ്രത്യേകം ടോക്കൺ എടുക്കണം.