fokuz-

കൊച്ചി:കേരള ആസ്ഥാനമായ ടെക് സ്റ്റാർട്ട്അപ്പ് സ്കൈസ്‌ ലിമിറ്റ് ടെക്നോളജീസ് ലളിതമായ വീഡിയോ കോൺഫറൻസിംഗ് പ്ളാറ്റ്ഫോം ‘ഫോക്കസ്’ പുറത്തിറക്കി.

നൂതനവും സുരക്ഷിതവും ഫ്ലെക്സിബിളുമാണ് ‘ഫോക്കസ്’. നാല് മാസം കൊണ്ടാണ് ഈ പ്ളാറ്റ്ഫോം രൂപംകൊണ്ടത്.

മികവുകൾ

ലളിതമായ ക്ലിക്ക് ഷെഡ്യൂൾ മീറ്റിംഗുകൾ, ഉയർന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതം, ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ലൈവ് പോകുവാനുള്ള ഓപ്ഷൻ, അനായാസമായ സ്ക്രീൻ ഷെയർ സൗകര്യം, ബിൽറ്റ് ഇൻ റെക്കോർഡിംഗ്, സംയോജിത ചാറ്റ് ഓപ്ഷൻ, ഫയൽ ഷെയറിംഗ്, റിമോട്ട് സപ്പോർട്ട്
യൂസർനെയിം, ബ്രൗസർ വിശദാംശങ്ങൾ, ഐപി വിലാസം, ഓരോ പങ്കാളിയും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ പങ്കാളിയുടെയും സ്ഥാനം എന്നിവ ഉൾപ്പെടുന്ന ഇമെയിൽ വഴി ലഭിക്കുന്ന മീറ്റിംഗ് റിപ്പോർട്ടുകൾ

ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലും വിൻഡോസ്, മാക്ക് ഒഎസ് കമ്പ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും.

രണ്ട് മാസത്തേക്ക് സൗജന്യമായി ലഭ്യമാകും. ലോകമെമ്പാടുനിന്നും https://fokuz.io യിലൂടെ ആക്സസ് ചെയ്യാം.