പറവൂർ : കോവിഡിന്റെ മറവിലുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെരിരെ സംയുക്ത ട്രേഡ് യൂണിയൻ പറവൂർ പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് വി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. വിദ്യാനന്ദൻ, എം.ആർ. ശോഭനൻ, മീന സുരേഷ്, പി.ബി. ജയേഷ് തുടങ്ങിയവർ സംസാരിച്ചു.