പറവൂർ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.കെ.ടി.യു വടക്കേക്കര വില്ലേജ് കമ്മിറ്റിയുടെ കീഴിലുള്ള ടി.കെ. ശ്രീധരൻ സ്മാരക തൊഴിൽസേനയുടെ നേതൃത്വത്തിൽ ഒറവൻതുരുത്തിൽ കരനെൽ കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. മേഴ്സി സനൽകുമാർ, എ.ബി. മനോജ്, കെ.സി. സാബു തുടങ്ങിയവർ പങ്കെടുത്തു.