കൊച്ചി: കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ എറണാകുളം നഗരവും പരിസരപ്രരദേശങ്ങളും പൂർണമായും അണുനശീകരണം നടത്തുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് എന്നിവർ ആവശ്യപ്പെട്ടു. വൈറസിന്റെ സമൂഹ്യവ്യാപനം തടയുന്നതിന് നഗരത്തിലെ മാർക്കറ്റുകളും ബ്രോഡ് വേയും മാത്രം അണുനശീകരണം ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ല.