kklm
പാലത്താനംപാടശേഖരത്തിലെ കൃഷി സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കിഴകൊമ്പ്,മില്ലുംപടി, പാലത്താനംപാടശേഖരത്തിൽ കർഷക കൂട്ടായ്മ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കി. കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന ഭൂമിയിൽ ട്രാക്ടർ പാസേജ് ഇല്ലാത്തതിനാൽ കൃഷി അസാധ്യമായിരുന്നു. വിവരം കർഷകർ സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഡിവൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകർ പണിക്ക് ആവശ്യമായ കല്ലുകളും മറ്റും തലച്ചുമടായി എത്തിച്ച് പാടത്തേക്കുള്ള ട്രാക്ടർ പാസേജ് കൊണ്ട് വന്നു. കൃഷിക്കായി ഒരുക്കിയ പാടശേഖരത്തിൽ വിത്ത് വിതച്ച് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു .ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ് ,ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, ജയൻതുമരകാലയിൽ, മത്തായി മാടപ്പാട്ടേൽ, ലീലാമ്മ ജോൺ തുടങ്ങിയവർ പങ്കെടുത്തു.