കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസിലെ പ്രതികളെ രക്ഷിക്കാൻ സി.പി.എമ്മും പൊലീസും ജില്ലാ ഭരണകൂടവും ഒരുമിച്ച് ഗൂഢാലോചന നടത്തുകയാണെന്ന് മുൻമന്ത്രി ടി.യു. കുരുവിള ആരോപിച്ചു. പ്രളയഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് കൂട്ടുനിന്ന അയ്യനാട് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.
ജോണി നെല്ലൂർ, സേവി കുരിശുവീട്ടിൽ, ജോണി അരിക്കാട്ടിൽ, ബേബി വട്ടക്കുന്നേൽ, വിൻസെന്റ് ജോസഫ് , ലിസി ജോസ്, ജോളി ജോർജ്, ബേബി മുണ്ടാടൻ, കെ. വി വർഗീസ്, ജിസൺ ജോർജ്, സോണി ജോബ്, ജോമി തെക്കേക്കര എന്നിവർ പങ്കെടുത്തു.