prabhakara-menon
പ്രഭാകരമേനോൻ

കാലടി: ചെങ്ങലിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. കാഞ്ഞൂർ പുതിയേടം മാടശേരി വീട്ടിൽ പ്രഭാകരമേനോൻ (89) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ബൈക്ക് യാത്രികന്റെ പിന്നിൽ കയറി കാലടിക്ക് വരുമ്പോൾ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച് ഗുരുതര പരിക്കേറ്റ പ്രഭാകരനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ: തങ്കം. മക്കൾ: വിദ്യ, രത്‌നം, ഗീത, ഉണ്ണിക്കൃഷ്ണൻ, അനന്തകൃഷ്ണൻ. മരുമക്കൾ: ശശി, വേണു.