പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ 5 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി കൈമാറി. ദേവസ്വം പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.പി. കിഷോർ, അഡ്വ. മനു റോയ്, ബി. കൃഷ്ണഗീഥി, ടി.കെ. സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.