കൊച്ചി: കുഫോസിൽ പ്രവർത്തിക്കുന്ന റോട്ടറാക്ട് ക്ലബ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി കുഫോസിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ സൗജന്യമായി നൽകി. ഫോണുകൾ കളമശേരി റോട്ടറി ക്ലബ് പ്രസിഡന്റ് ദീപക് കലാസനൻ കുഫോസ് റോട്ടറാക്ട് ക്ളബ് സ്റ്റാഫ് കോ ഓർഡിനേറ്റർ ഡോ.എം.കെ. സജീവന് കൈമാറി. കുഫോസ് റോട്ടറാക്ട് ക്ളബ് പ്രസിഡന്റ് ബിൻസി എം.രാജ്, സെക്രട്ടറി ചിത്ര എം.സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.