കൂത്താട്ടുകുളം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഹ്വാന പ്രാകാരം നഗരസഭയിലെ അഞ്ച് കേന്ദ്രങ്ങളിൽ നില്പ് സമരം നടത്തി.കേന്ദ്ര ഗവൺമെന്റിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, ഇന്ധനവില വർദ്ധന് എന്നിവയ്ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ സമരം . രാമപുരം കവലയിൽ നടന്ന സമരം സി .ഐ.ടി.യു.ഏരിയാ പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഓണംകുന്ന് കാവ് ജംഗ്ഷനിൽ നടന്ന സമരം എൻ.എൽ.സി.സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന സമരം കെ.ടി.യു.സി.ജില്ലാ പ്രസിഡന്റ് എം.എ.ഷാജി ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജംഗ്ഷനിൽ നടന്ന സമരം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബോബി അച്ചുതൻ ഉദ്ഘാടനം ചെയ്തു. ബി.പി.സി. പമ്പിന് സമീപം നടന്ന സമരം എ.ഐ.ടി.യു.സി.നേതാവ് എ.എസ് രാജൻ ഉദ്ഘാടനം ചെയ്തു.