parvana-shaji
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ പടിഞ്ഞാറെ കടുങ്ങല്ലൂർ കീഴ്പ്പിള്ളി വീട്ടിൽ ഷാജിയുടെ മകൾ പാർവണ ഷാജിക്ക് ആലുവ ശ്രീനാരായണ ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകുന്നു

ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ പടിഞ്ഞാറെ കടുങ്ങല്ലൂർ കീഴ്പ്പിള്ളി വീട്ടിൽ ഷാജിയുടെയും ജീനയുടെയും മകൾ പാർവണ ഷാജിയെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ട്രഷറർ കെ.ആർ. ബൈജു എന്നിവരും സംബന്ധിച്ചു.