പറവൂർ : വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി നൽകിയ എൽ.ഇ.ഡി ടിവി വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അലി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.എ. സക്കീർ, എ.എ. നസീർ, ടി.എ. മജീബ്, വാർഡ് മെമ്പർ സാജിത നിസാർ, കെ.എ. അനസ്, എ.എ. അൻസാരി തുടങ്ങിയവർ പങ്കെടുത്തു.