ഫോർട്ടുകൊച്ചി: പ്ളാസ്റ്റിക്ക് നിരോധനവുമായി നഗരസഭ ആരോഗ്യവിഭാഗം രംഗത്തെത്തി. ഇന്നലെ ഫോർട്ടുകൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള കടകളിൽ പരിശോധന നടത്തി. നേരത്തെ ഇത് കർശനമാക്കിയെങ്കിലും ലോക്ക് ഡൗണിനെത്തുടർന്ന് നിലക്കുകയായിരുന്നു. ഇതോടെ പലരും വൻതോതിൽ പ്ളാസ്റ്റിക്ക് കിറ്റുകളും മറ്റും പുറത്തിറക്കാൻ തുടങ്ങി. നിരവധി കടകളിൽ നിന്ന് പ്ളാസ്റ്റിക്ക് കിറ്റുകളും മറ്റും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.