അങ്കമാലി: പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, കൊവിഡ് മൂലം പ്രതിസന്ധിയിലായ മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ സാമ്പത്തിക സഹായം നൽകുക,പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലിയിലെ ഇരുപതോളം തൊഴിൽ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു.ടി.ബി ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി.പോൾ ഉദ്ഘാടനം ചെയ്തു.ഷൈരോ കരേടൻ അദ്ധ്യക്ഷനായി. റെയിൽവെ സ്റ്റേഷൻ പരിസരത്ത് സജി വർഗീസ് ഉദ്ഘാടനം ചെയ്തു.കെ.കെ.മാർട്ടിൻ അദ്ധ്യക്ഷനായി. ടെൽക്കിന് മുന്നിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബി രാജൻ ഉദ്ഘാടനം ചെയ്തു.കെ.കെ.അംബുജാക്ഷൻ അദ്ധ്യക്ഷനായി.കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിന് മുന്നിൽ എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം പി.പി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ആന്റീഷ് കുളങ്ങര അദ്ധ്യക്ഷനായി. എൽ.എഫ് പരിസരത്ത് ടി.വി.സാമുവൽ ഉദ്ഘാടനം ചെയ്തു.ജിജോ ഗർവാസീസ് അദ്ധ്യക്ഷനായി.മഞ്ഞപ്ര വടക്കുംഭാഗത്ത് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി.പി. ദേവസികുട്ടി ഉദ്ഘാടനം ചെയ്തു. രാജു അമ്പാട്ട് അദ്ധ്യക്ഷനായി. കറുകുറ്റിയിൽ കെ.കെ.ഗോപി ഉദ്ഘാടനം ചെയ്തു.കെ.പി പോളി അദ്ധ്യക്ഷനായി, പാലിശേരിയിൽ കെ.കെ.മുരളി ഉദ്ഘാഘാടനം ചെയ്തു.ടി സോമൻ അദ്ധ്യക്ഷനായി. തുറവൂരിൽ കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു.എം.എം പരമേശ്വരൻ അദ്ധ്യക്ഷനായി.മൂക്കന്നൂരിൽ പി.വി മോഹനൻ ഉദ്ഘാടനം ചെയ്തു.പി.ഒ ഉറുമീസ് അദ്ധ്യക്ഷനായി.