പുത്തൻകുരിശ്: രാജർഷി വാർഡിൽ ഞാർത്താങ്കൽ പാടശേഖരം മണ്ണിട്ടു നികുത്തുന്നതായി പരാതി . പത്ത് എക്കർ പാടമാണ് നികത്താൻ നീക്കം നടക്കുന്നത്. നികത്തലിനെതിരെ കർഷക തൊഴിലാളി യൂണിയൻ പുത്തൻകുരിശ് വില്ലേജ് കമ്മിറ്റി പരാതി നൽകി. പാട ശേഖരത്തിന്റെ ഉടമ സ്വാധീനം ഉപയോഗിച്ച് ബി.ടി.ആർ രേഖകളിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.