ആലുവ: റൂറൽ ജില്ലയിൽ 'പ്രൊജക്ട് ഹോപ്പ്' പദ്ധതി പ്രകാരം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് നൂറു ശതമാനം വിജയം. 20 പേരാണ് പദ്ധതി പ്രകാരം പരീക്ഷ എഴുതിയത്. ഒരാൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ബാക്കി എല്ലാവർക്കും തിളക്കമാർന്ന വിജയം. പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭാസവും പ്രചോദനവും നൽകി ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കുന്നതിന് പൊലീസ് ആവിഷ്‌കരിച്ച് നടപ്പാലക്കുന്ന പദ്ധതിയാണ് പ്രൊജക്ട് ഹോപ്പ്. മികച്ച ട്യൂഷൻ നൽകുക, പഠന നിലവാരം പരിശോധിക്കുക, ശാന്തമായ കുടുംബാന്തരീക്ഷം ഒരുക്കുക, പഠനത്തിൽ പിന്നോക്കം നിൽക്കുന്നതി കാരണം കണ്ടെത്തി പരിഹരിക്കുക എന്നതും പ്രൊജക്ടിന്റെ ഭാഗമായിരുന്നുവെന്ന് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു.