മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ എസ്.ബി.ഐയ്ക്ക് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു.ജില്ലാ പ്രസിഡന്റ് പി.ആർ.മുരളിധരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ.സോമൻ, പ്രസിഡന്റ് എം.എ.സഹീർ എ.ഐ.ടി.യു.സി നേതാക്കയാ കെ.എ.സനീർ, ഇ.കെ.സുരേഷ്, കെ.കെ.ശശി, ഐ.എൻ.റ്റി.യു.സി നേതാക്കളായ പി.എം.ഏലിയാസ്, ജോൺ തെരുവത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.