trade-union
സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. എറണാകുളം ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സി.ഐ.ടി.യു ദേശീയസെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, കെ.എൻ. ഗോപിനാഥ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ബിനു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

റിസർവ് ബാങ്കിന് മുന്നിൽ നടന്ന സമരം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ടി.എ. അഷ്റഫ് കങ്ങരപ്പടി, സൈമൺ ഇടപ്പള്ളി, തുടങ്ങിയവർ സംസാരിച്ചു. ചെല്ലാനം പഞ്ചായത്തിൽ എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു.