adv-p-shanavas
അഡ്വ. പി. ഷാനവാസ്

കോട്ടയം : എം.ജി സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ചു. അഡ്വ. പി. ഷാനവാസ് (കാഞ്ഞിരപ്പള്ളി, കോട്ടയം), അഡ്വ. എം. അനിൽകുമാർ (എളമക്കര, എറണാകുളം), ഡോ. ബി. കേരളവർമ്മ (മുൻ അസോസിയേറ്റ് പ്രൊഫ.നാട്ടകം ഗവ.കോളേജ്), ഡോ. എ. ജോസ് (മുൻ അസോസിയേറ്റ് പ്രൊഫ. മാന്നാനം കെ.ഇ കോളേജ്), ഡോ. ബിജു തോമസ് (പ്രിൻസിപ്പൽ ഇൻ ചാർജ്, കോട്ടയം ബസേലിയസ് കോളേജ്), ഡോ. എസ്. സുജാത (പ്രിൻസിപ്പൽ, ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജ്), ഡോ. നന്ദകുമാർ(ഡയറക്ടർ, പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സ് എം.ജി. സർവകലാശാല), ഡോ. ബിജു പുഷ്പൻ (അസോസിയേറ്റ് പ്രൊഫ.കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജ്), ഡോ. വർഗീസ് കെ. ചെറിയാൻ (പ്രിൻസിപ്പൽ, മാന്നാനം സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജ്), ഡോ. മാത്യു ജോർജ് (പ്രിൻസിപ്പൽ, നാട്ടകം ഗവ.കോളേജ്), ഡോ. കെ.എം. സുധാകരൻ (അസിസ്റ്റന്റ് പ്രൊഫസർ, പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജ്), പ്രൊഫ. പി. ഹരികൃഷ്ണൻ (അസോ.പ്രൊഫസർ, രാജകുമാരി എൻ.എസ്.എസ് കോളേജ്), ഡോ. എസ്. ഷാജില ബീവി (അസോ.പ്രൊഫസർ, എറണാകുളം മഹാരാജാസ് കോളേജ്) എന്നിവരാണ് സിൻഡിക്കേറ്റംഗങ്ങൾ.