മൂവാറ്റുപുഴ: സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ആയവന പഞ്ചായത്ത് കൃഷി ഭവന്റെ സഹകരണത്തോടെ നാലാം വാർഡിൽ നിരവധി വർഷങ്ങളായി കാട് പിടിച്ച് തരിശായി കിടന്ന ഒരു ഏക്കർ സ്ഥലത്ത് തൊഴിലുറുപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ അനുഗ്രഹ ജെ.എൽ.ജി യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിത്ത് വിത ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് നിർവഹിച്ചു. വാർഡ് മെമ്പർ എം.എം അലിയാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബോസ് മത്തായി, കൃഷി അസി.മാരായ രശ്മി വി.ആർ, സുഹറ ടി.എം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ ഉഷ രാമകൃഷ്ണൻ, ഷാജി ത മുഹമ്മദ്, നെജീമുംദ്ധീൻ മുക്കണ്ണിൽ എന്നിവർ പങ്കെടുത്തു.