തൃശൂർ: മഹാകവി ചങ്ങമ്പുഴയുടെ ചെറുമകനും എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലെറ്റേഴ്സ് അദ്ധ്യാപകനുമായ ഹരികുമാർ ചങ്ങമ്പുഴയുടെ മകനുമായ ശ്രീദേവൻ (14) ബോക്സിംഗ് പ്രാക്ടീസിനിടെ മരിച്ചു. കിരാലൂർ സൽസബീൽ ഗ്രീൻ സ്‌കൂളിലെ ഒമ്പതാംക്ളാസ് വിദ്യാർത്ഥിയാണ്. ഒല്ലൂർ ഇരവിമംഗലത്തെ അമ്മവീടിന്റെ മുകൾ നിലയിൽ ബോക്‌സിംഗ് പരിശീലനത്തിനിടെ ബോക്‌സിംഗ് ബാഗ് കഴുത്തിൽ കുരുങ്ങിയാണ് മരണം.

സ്‌കൂൾ അവധിയെത്തുടർന്ന് എരവിമംഗലത്തെ അമ്മയുടെ വീട്ടിലായിരുന്നു താമസം. സംഭവസമയത്ത് അമ്മയുടെ വൃദ്ധരായ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതിനാൽ വൈകിയാണ് വിവരമറിഞ്ഞത്. മാതാവ് ഷിമി വനിതാ ശിശുക്ഷേമവകുപ്പിൽ ഉദ്യോഗസ്ഥയാണ്.