മൂവാറ്റുപുഴ: കേരള പ്രവാസി സംഘം പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്ത് ശ്രദ്ധേയനായ പായിപ്ര ഗവ.യുപി സ്കൂൾ അദ്ധ്യാപകൻ കെ.എം നൗഫലിനെ ആദരിച്ചു. പ്രവാസി സംഘം പായിപ്ര മേഖല പ്രസിഡന്റ് സിറാജ് മൂശാരി സെക്രട്ടറി അഫ്സൽ എള്ളുമല എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി രക്ഷാധികാരി കെ . എസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി വി. എസ്. മുരളി , വ്യാപാരി വ്യവസായി ഏരിയാ കമ്മിറ്റി അംഗം സി.പി റഫീഖ്, പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം ജബ്ബാർ കുന്നുമ്മേക്കുടി എന്നിവർ സംസാരിച്ചു.