കൊച്ചി: സാമൂഹ്യ പ്രവർത്തകർക്ക് പ്രചോദനമാണ് കെ. ജി വേണുഗോപാലിന്റെ ജീവിതമെന്ന് മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ള പറഞ്ഞു. കെ. ജി വേണുഗോപാലിന്റെ സപ്തതി ആഘോഷം ഓൺലൈൻ വഴി ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായൊന്നും സമ്പാദിക്കാതെ സമൂഹത്തിന് സമർപ്പിക്കുന്ന ജീവിതശൈലിയാണ് അദ്ദേഹത്തിന്റേത്. ഏറ്റെടുത്ത കാര്യങ്ങൾ വിജയം കാണുന്നവരെ പ്രവർത്തിക്കുന്ന സ്ഥിരോത്സാഹം വേണുഗോപാലിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർ എസ് എസ് സംസ്ഥാന സഹ. കാര്യവാഹ് എം. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ, സി. എസ്. മുരളീധരൻ, ടി. സതീശൻ, പി. ശിവശങ്കർ തുടങ്ങിയവർ സംസാരിച്ചു.