firos-khan
ഫിറോസ് ഖാൻ

ആലുവ: ഡോ. സുകുമാർ അഴീക്കോടിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ 'ഡോ. സുകുമാർ അഴീക്കോട് മെമ്മോറിയൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി' ഏർപ്പെടുത്തിയ അഴീക്കോട് പുരസ്കാരത്തിന് ആലുവ മുപ്പത്തടം സ്വദേശി എം.എ. ഫിറോസ്ഖാനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡോ. എസ്. ഗംഗാധരൻനായർ ചെയമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫിറോസ്ഖാൻ രചിച്ച 'റെവല്യൂഷൻ, റിനൈസൻസ് ആൻഡ് റിഫോർമേഷൻ' എന്ന ഇംഗ്ളീഷ് ലേഖന സമാഹാരത്തിനാണ് പുരസ്കാരം. ജൂലായ് ഏഴിന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ പുരസ്കാരം കൈമാറും.