പനങ്ങാട്: കുമ്പളം റസിഡൻസ് അസോസിയേഷനിലും സോണൽ റസിഡൻസ് അസോസിയേഷനിലും അംഗങ്ങളായിട്ടുള്ളവർക്ക് വി.പി.എസ് ലേക് ഷോർആശുപത്രിയിൽ ചികിത്സാഇളവ് ലഭിക്കും. രജിസ്ട്രേഷനും ആദ്യകൺസൾട്ടേഷനും സൗജന്യം. ചികിത്സകൾ, ചെക്കപ്പുകൾഎന്നിവയ്ക്കും ഇളവുണ്ടാകും.
ഏഴായിരത്തോളം കുടുംബങ്ങൾ ഈ ആനുകൂല്യങ്ങൾക്ക് അർഹരാകും. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ആശുപത്രി അധികൃതരും ധാരണാപത്രം കൈമാറി.

--