കൊച്ചി : എൻ.യു.ഐ.ഡി എന്ന നഴ്‌സിംഗ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വൻ അഴിമതിയെന്ന് കേരള നഴ്സസ് യൂണിയൻ (കെ.എൻ.യു) വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രജിസ്ട്രേഷൻ സൗജന്യമായി നടത്താൻ സ്വകാര്യ കമ്പനിയായ ഫിനോപേറ്റക്കിനെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ ചുമതലപ്പെടുത്തിയിരിക്കെ യു.എൻ.എ എന്ന നഴ്‌സിംഗ് സംഘടന നഴ്‌സുമാരിൽ നിന്നും പണം ഈടാക്കിയാണ് രജിസ്ട്രേഷൻ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം യു.എൻ.എയിൽ ഉള്ള ഒന്നോ രണ്ടോ പേരിൽ ചുരുങ്ങി നിൽക്കുകയാണ്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ യു.എൻ.എ നേതാക്കളുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ജനറൽ സെക്രട്ടറി മനു ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.