അങ്കമാലി: വിവാഹത്തോടനുബന്ധിച്ച് എം.എൽ.എയുടെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിക്ക് ടിവിയും ലൈബ്രറിക്ക് പുസ്തകങ്ങളും സമ്മാനിച്ച് നവദമ്പതികൾ. പൂതംകുറ്റി തേലപ്പിള്ളി വർഗീസ്, സോഫി ദമ്പദികളുടെ മകൻ ബേസിലും ആലപ്പുഴ എടയത്ത് വർഗീസ്, മിനി ദമ്പതികളുടെ മകൾ മീരയുമാണ് റോജി.എം.ജോൺ.എം.എൽ.എയുടെ ടിവി ചലഞ്ചിൽ പങ്കാളികളായത്.ആനപ്പാറയിൽ പുതിയതായി ആരംഭിച്ച ലൈബ്രറിക്കാണ് പുസ്തകങ്ങൾ നൽകിയത്.ബ്ലോക്ക് പഞ്ചായത്ത് അംഗവും ബ്ലോക്ക് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനറുമായ വരന്റെ പിതാവ് ടി.എം. വർഗീസ് റോജി എം. ജോൺ എം.എൽ.എ, മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയ രാധാകൃഷ്ണൻ, ചെറിയാൻ തോമസ്, കെ.വൈ വർഗീസ് എന്നിവർ പങ്കെടുത്തു.