അങ്കമാലി:നിയോജകമണ്ഡലത്തിലെ വിവിധ തോടുകളുടെ പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചതായി അങ്കമാലി എം.എൽ.എ റോജി എം.ജോൺ അിറയിച്ചു. പാറക്കടവ് പഞ്ചായത്തിലെ ആലുവ തോട് പുനരുദ്ധാരണത്തിന് 14.50 ലക്ഷം രൂപയും, മൂക്കന്നൂർ തുറവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറാട്ടു പുഴയുടെ പുനരുദ്ധാരണത്തിന് 11.70 ലക്ഷം രൂപയും, മലയാറ്റൂർ പഞ്ചായത്തിലെ പള്ളുപ്പേട്ട തോടിന് 3.80 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മഴക്കാലം ശക്തമാകുന്നതിനു മുന്നോടിയായി വെള്ളപ്പൊക്ക സാധ്യതകൾ ഒഴിവാക്കുന്നതിനായി തോടുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും പായലും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനാണ് ജലസേജന വകുപ്പിന്റെ പ്രത്യേക ഫണ്ടിൽ തുക അനുവദിച്ചിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.