memmury
മേന്മുറി ലക്ഷം വീട് കോളനിയോടനുബന്ധിച്ച് നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമി സുരേന്ദ്രൻ നിർവഹിക്കുന്നു

പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മേന്മുറി സാംസ്കാരിക നിലയം ജനങ്ങൾക്ക് തുറന്നുകൊടുത്തു. കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഒരു പൊതു ഇടം വേണമെന്ന മേന്മുറി ലക്ഷം വീട് നിവാസികളുടെ ആവശ്യം മുൻനിറുത്തിയാണ് നിലയം വിഭാവനം ചെയ്തത്. 5 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമി സരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിജോണി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ കുട്ടപ്പൻ , ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.ആർ. ഷാജു, ഒ.എം. ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി പോൾ എന്നിവർ സംസാരിച്ചു.