auto
എ.ഐ.യു.ഡബ്ല്യു.സി ഓട്ടോറിക്ഷ ഡ്രൈവേഴ്‌സിന് നൽകിയ സൗജന്യ മാസ്‌ക് വിതരണോദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സൗജന്യ മാസ്‌ക് വിതരണം നടത്തി. എം.എൽ.എ വി.പി സജീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ സ്റ്റാൻഡുകളിൽ വിതരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻ കുട്ടി, അഡ്വ.കെ.എക്‌സ് സേവ്യർ,റഷീദ് താനത്ത്, നിബു കുര്യാക്കോസ്, സി.ജെ ജേക്കബ്, എം .റ്റി ജോയി, കെ.എം സലിം എന്നിവർ സംസാരിച്ചു.