മൂവാറ്റുപുഴ: പെരുമ്പല്ലൂർ മൈത്രി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനകേന്ദ്രത്തിന്റെയും ലൈബ്രറിയുടേയും പ്രവർത്തനത്തിന് തുടക്കമായി. ആരക്കുഴ ഗ്രാമപഞ്ചായത്തിൽ നിന്നും ലൈബ്രറിയുടെ പ്രവർത്തനത്തിനായി അനുവദിച്ച മുറിയിലാണ് ഓൻലൈൻ പഠനകേന്ദ്രം ആരംഭിച്ചത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ ഓൺ ലൈൻ പഠനകേന്ദ്രത്തിന്റെ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂരും ലൈബ്രറിയുടെ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ചിന്നമ്മ ഷൈനും ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ മുഖ്യ പ്രഭാഷണവും നടത്തി. സെക്രട്ടറി ജോയി കൊടക്കത്താനം , എം.എം. മോഹനൻ മാരിയിൽ, വൈസ് പ്രസിഡന്റ് ലസിത മോഹനൻ എന്നിവർ സംസാരിച്ചു. പഠനകേന്ദ്രത്തിലേയ്ക്ക് കേബിൾ കണക്ഷൻ സൗജന്യമായിട്ടാണ് ലഭിച്ചത്.