പറവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒറവൻതുരുത്തിൽ പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പഞ്ചരത്നം സ്വാശ്രയ കൃഷി ഗ്രൂപ്പ് ഒരേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. വിത്തെറിഞ്ഞ് നടൻ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ, ബാങ്ക് പ്രസിഡന്റ് എ.ബി. മനോഡ്, മേഴ്സി സനൽകുമാർ, കെ.വി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.