മരട്: മധുര- ധനുഷ് കോടി ദേശീയ പാതയിലെ മരട് കൊട്ടാരം ജംഗ്ഷന് സമീപം റോഡ് തർന്ന് തരിപ്പണമായി. ചെളിക്കുളം പോലെയായ റോഡിലൂടെയുള്ള യാത്രയും ദുരിതമാണ്. അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാര യോഗ്യമാക്കാത്തിൽ പ്രതിഷേധിച്ച് ഇന്നലെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടലാസ് വഞ്ചിയിറക്കി പ്രതിഷേധിച്ചു. പ്രതിഷേധ സമരം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. ദേവരാജൻ ,ആന്റണി കളരിക്കൽ, അജിതാ നന്ദകുമാർ, ആന്റണി ആശാം പറമ്പ്, സി ഈ വിജയൻ ,വിജയകുമാർ, ജിൻസൺ പീറ്റർ, സിബി സേവ്യർ, എൻ.വി ബാലകൃഷ്ണൻ,ബിനോയ് ജോസഫ്, ബെൻഷാദ് നടുവിലവീട്, സുനിൽ കുമാർ, പ്രീയദർശിനി വിജയൻ ,ജോൺസൺ, ലെജു തോമസ്, അമ്മിണി പോൾ, ഹസീനാ ജലാൽ, മിനി ഷാജി, ജയാ ജോസഫ്, റംലത്ത്, തുടങ്ങിയവർ നേതൃത്യം നൽകി.
കുഴിയെടുത്ത് കുളമായി
ഭൂർഗർഭ വൈദ്യുത കേബിളിനും, കുടിവെള്ളപൈപ്പിടുന്നതിനുമായി കുഴിയെടുത്തശേഷം അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്താണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.മഴക്കാലത്തിന് മുന്നോടിയായി ഒരാഴ്ച്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരാഴ്ച മാത്രമായിരുന്നു ആയുസ്. ഇവിടെ അപകടവും വർദ്ധിച്ചിട്ടുണ്ട്. പരാതികൾ നൽകിയിട്ടും അധികൃതർ തിരഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.