പറവൂർ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ജോയിന്റ് കൗൺസിൽ ടിവി നൽകി. പറവൂർ മേഖല കമ്മിറ്റി നൽകിയ ടിവി ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ.സന്ദീപ്, വി.പി. പ്രജിൽകുമാർ എന്നിവരിൽ നിന്നും എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു, മണ്ഡലം സെക്രട്ടറി മിൽഷ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി പി.ആർ. ദിലീപ്, വിൻസൻ വർഗീസ്, മുരളി, അനുരാഗ്, അതിരത്ത് എന്നിവർ പങ്കെടുത്തു.