പറവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു ഉദ്ഘാടനം ചെയ്തു. ലളിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അതുൽ, സി.ഡി.എസ് ചെയർപേഴ്സൻ സുഖൈല ലത്തീഫ്, സ്മിത സനിൽ, കവിതാ മണി, രമ തുടങ്ങിയവർ പങ്കെടുത്തു.