കൊച്ചി: കേന്ദ്രസർക്കാരിന്റെ ഇന്ധന കൊള്ളയ്‌ക്കും തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് പി.കെ.ഇബ്രാഹിം, ടി.കെ. രമേശൻ, എസ്. കൃഷ്ണമൂർത്തി, കലേശൻ, ഷുഹൈബ് അസീസ്, ബി.ജെ. ഫ്രാൻസിസ്, ബാലചന്ദ്രൻ, കെ.ജി. ബിജു എന്നിവർ പങ്കെടുത്തു.