passingout-sena-paravur
രക്ഷിത് സേന പറവൂരിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തുന്നു

യി. പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ രക്ഷിത് ദുരന്ത നിവാരണസേനയിൽ അമ്പതു പേരാണുള്ളത്. പരിശീലനം പൂർത്തിയാക്കി സേനാംഗങ്ങൾ പാസിംഗ് ഓട്ടോടെ കർമ്മരംഗത്ത് സജീവമാകുകയാണ്. കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളിലും പ്രളയം പോലുള്ള ദുരന്തമുഖങ്ങളിലും സേനയുടെ സഹായഹസ്തമുണ്ടാകും. വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം, അപകട പ്രതികരണം, അഗ്നിബാധ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ദുരന്ത ലഘൂകരണ പ്രവർത്തനം എന്നിവയിലാണ് സേനാംഗങ്ങൾക്ക് പരിശീലം ലഭിച്ചിട്ടുള്ളത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.ആർ. വൃന്ദദേവി സേനാംഗങ്ങളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പള്ളി, വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, സെക്രട്ടറി കെ.ജി. ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

#രക്ഷിത് സേന

മുപ്പത് വനിതകളും ഇരുപത് പുരുഷന്മാരുമാണ് സേനയിലുള്ളത്.രക്ഷിത് സേന പറവൂർ എന്നതാണ് സേനയ്ക്ക് നൽകിയിട്ടുള്ള പേര്. പറവൂർ ഫയർ സ്റ്റേഷനിലെ ഉദ്യോർഗസ്ഥരാണ് സേനാംഗങ്ങൾക്ക് മുഖ്യപരിശീലനം നൽകിയത്.പൂർണ സജ്ജരായ ദുരന്തനിവാരണ സേന സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പ്രവർത്തനം തുടങ്ങിയത്.