പറവൂർ : എല്ലാ പ്രതിസന്ധികളിലും പൊതുജനസേവനം നടത്തുന്ന കെ.എസ്.ആർ.ടി.സിയെ സർക്കാർ വകുപ്പാക്കി സംരക്ഷിക്കണമെന്ന് കെഎസ്.ടി.എംപ്ളോയീസ് സംഘ് (ബി.എം.എസ്) പറവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സെക്രട്ടറി കെ.എസ്. അനിൽകുമാർ, ജില്ലാ സെക്രട്ടറി ജി. മുരളീകൃഷ്ണൻ, പി. ശ്രീലക്ഷ്മി, കെ.എസ്. സുധീർ, കെ.എസ്. ജയചന്ദ്രൻ, എം.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.എസ്. സുധീർ (പ്രസിഡന്റ്), പി.പി. മനോജ്കുമാർ, പി.കെ. അജയകുമാർ (വൈസ് പ്രസിഡന്റുമാർ) കെ.എസ്. ജയചന്ദ്രൻ (സെക്രട്ടറി) ടി.കെ. ഷൈജു, എൻ.കെ. കിഷോർ (ജോയിന്റ് സെക്രട്ടറിമാർ) എം.ആർ. രഞ്ജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.