കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വാണിയപ്പിള്ളി ഗവ. എൽ.പി. സ്കൂളിന്റെ പ്രവേശന കവാടം പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു ജോബി മാത്യു, എൽസി പൗലോസ്, പി.കെ. രാജു, ലിസി മത്തായി, ഷൈമി വർഗീസ്, പി.പി. അവറാച്ചൻ, പോൾ.കെ.പോൾ എന്നിവർ സംസാരിച്ചു.