തൃക്കാക്കര : റോട്ടറി കൊച്ചിൻ ടെക്നോപോളിസിന്റെ ആഭിമുഖ്യത്തിൽ എസ് .പ്രോജക്ടിന്റെ (യൂത്ത് ,എൻവിറോണ്മെന്റ് , ഷെൽട്ടർ) ഭാഗമായി പെഡൽ ടു സ്കൂൾ എന്ന പദ്ധതി ആരംഭിച്ചു .തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളുകളിൽ പുതിയ സൈക്കിളുകൾ വിതരണം ചെയ്തു . ടെക്നോപോളിസിന്റെ കുട്ടികൾ സ്വയമായും മറ്റു കുട്ടികളിൽനിന്നും സംഭരിച്ചതുമയ തുകയും ചേർത്താണ് സൈക്കിളുകൾ വാങ്ങിയത്. എ.ഇ.ഒ അജിത് പ്രസാദ് ,ഹെഡ് ടീച്ചർ പുഷ്പലത ,അദ്ധ്യാപിക ശ്രീദേവി , റൊട്ടറി അസിസ്റ്റന്റ് ഗവർണർ ചിത്ര അശോക് , ഗവർനരിന്റ് പ്രധിനിധി ജയരാജ് കുളങ്ങര, പ്രസിഡന്റ് സായി പരമേശ്വരൻ , സെക്രെട്ടറി ഷൈനുകുമാർ എന്നിവർ എന്നിവർ സന്നിഹിതരായിരുന്നു.