കൊച്ചി: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ അനുവദിച്ചിട്ടുള്ളതും സേവനയിൽ ഡാറ്റാ അപ്രൂവ് ആയിട്ടുള്ളതും എന്നാൽ മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്തതുമായ മുഴുവൻ തൊഴിലാളികളും പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി മസ്റ്ററിംഗ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്കായി എറണാകുളം എസ്.ആർ.എം റോഡിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2401632.