കളമശേരി: ഇടപ്പള്ളിയിലെ വെള്ളക്കെട്ട് പ്രശന പരിഹാരത്തിന് ഹൈക്കോടതി നിയമിച്ച അമിക്സ് ക്യൂറി തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പരാതി സ്വീകരിച്ചു. ഇടപ്പള്ളി തോട്, കാനകൾ, പത്തടി പാലം വരെയുള്ള വെള്ളക്കെട്ട് പ്രദേശങ്ങൾ അമിസ് ക്യൂറി മഹേഷ് ആർ മേനോൻ സന്ദർശിച്ചു.കൗൺസിലർമാരയ ബിന്ദു മനോഹരൻ, ബിജു, കെ.എം.അർഎൽ, എൻ.എച്ച്.എ.ഐ.പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരാവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.