തൃപ്പൂണിത്തുറ: കോണത്തുപ്പുഴയോട് ചേർന്നുള്ള റോഡരികുകളിൽ പതിവായി കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി.പുതിയകാവ് കുരീക്കാട് റോഡ്, നടക്കാവ് - മുളന്തുരുത്തി റോഡ്, കണ്ടനാട് റോഡ് എന്നിവിടങ്ങളിൽ രാത്രിയിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. ദുർഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. മാലിന്യം തള്ളുവാനെത്തുന്നവരെ പിടികൂടണമെന്നും രാത്രികാല പൊലീസ് പട്രോളിംഗ്‌ ശക്തമാക്കണമെന്നും സി.പി.ഐ ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.