കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ (തിങ്കൾ) ക്ഷേത്രം തന്ത്രി തേവണംകോട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി പൊത്തോപുറത്ത് രാജൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടക്കും.കൊവിഡ് 19 പ്രതിരോധ പശ്ചാതലത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗണപതിഹോമം, കലശം, സർപ്പത്തിന് നൂറുംപാലും എന്നീ വഴിപാടുകൾ നടത്തുവാൻ താൽപര്യം ഉള്ളവർ ക്ഷേത്ര ഒാഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി സി.പി.മനോജ് അറിയിച്ചു.