കൂത്താട്ടുകുളം: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളത്തെ വിവിധ സഹകരണ സ്ഥാപനങ്ങൾ പതാക ഉയർത്തി സഹകരണ ദിനം അചരിച്ചു.കൂത്താട്ടുകുളം മേഖലാ മർച്ചൻസ് സഹകരണ സംഘത്തിൽ പ്രസിഡന്റ് റോബിൻ വൻനിലം പതാക ഉയർത്തി. ബസന്ത് മാത്യു, ഷൈജു ജോസഫ്,വി.എൻ.രാജപ്പൻ, സന്തോഷ് കുരുവിള, മോഹനൻ അരണി,സുജ ജോസ്, ബിനു എന്നിവർ പങ്കെടുത്തു. കൂത്താട്ടുകളം ഹൗസിംഗ് സഹകരണ സംഘത്തിൽ സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ പതാക ഉയർത്തി. റെജി ജോൺ, പി.സി. ഭാസ്ക്കരൻ, മർക്കോസ് ഉലഹന്നൻ, ലീല കര്യാക്കോസ്, ഉഷശ്രീകുമാർ ,സെക്രട്ടറി കെ.എൻ.വിജയൻ എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം അർബൻ സഹകരണ സഘത്തിന്റ് നേതൃത്വത്തിൽ സംഘം പ്രസിഡന്റ് പി.സി.ജോസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബോർഡ്‌ മെമ്പർമാരായ റെജി ജോൺ, ബേബി തോമസ്, സാബു കുര്യാക്കോസ്, എം.യു. ബേബി, ലീല മർക്കോസ്, ടി.എൻ. സുരേന്ദ്രൻ സംഘം ജീവനക്കാരായ ജിജോ.ടി.ബേബി സ്മിത ചെറിയാൻ, സജിന തുടങ്ങിയവർ പങ്കെടുത്തു.